Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 25 Activists

Alappuzha

എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം; 25 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

ഹ​രി​പ്പാ​ട്: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ വി​ളം​ബ​ര ജാ​ഥ ത​ട​യു​ക​യും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഹ​രി​പ്പാ​ട് എ​സ്ഐ ബാ​ബു​ജി​യെ ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റി. മു​ൻ​കൂ​ട്ടി​യു​ള്ള ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് മാ​റ്റ​മെ​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​ണി​തെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ഡി​വൈ​എ​ഫ്ഐ ഹ​രി​പ്പാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ജാ​ഥ ടൗ​ൺ​ഹാ​ൾ ജം​ഗ്ഷ​നി​ൽനി​ന്നും ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യരം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ഉ​ച്ച​ഭാ​ഷി​ണി​ക്ക് അ​നു​മ​തി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് യൂ​ണി​ഫോ​മി​ല​ല്ലാ​തെ എ​ത്തി​യ എ​സ്ഐ ജീ​പ്പ് റോ​ഡി​ന് കു​റു​കെ​യി​ട്ട് ജാ​ഥ ത​ട​യു​ക​യും വാ​ഹ​ന​വും മൈ​ക്കും പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. പ്ര​വ​ർ​ത്ത​ക​ർ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പോ​ലീ​സ് പി​ന്മാ​റി​യ​ത്.

അ​തേ​സ​മ​യം, മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ലൗ​ഡ്‌​സ്പീ​ക്ക​ർ ഉ​പ​യോ​ഗി​ച്ച് ശ​ബ്ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ക​യും ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന 26 ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ഹ​രി​പ്പാ​ട് പോലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ പോ​ലീ​സ് രാ​ജ​ഭ​ക്തി കാ​ണി​ച്ച് അ​ടി​യ​ന്ത​രാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ വി​ല​പ്പോ​വി​ല്ലെ​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് കു​മാ​റും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​ജേ​ഷും പ്ര​സ്താ​വ​ന​യി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up